National
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. ബുധനാഴ്ചയാണ് സംസ്കാര ചടങ്ങുകൾ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയ ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. ചൊവ്വാഴ് പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇവരോടുള്ള ആദരസൂചകമായി ബംഗ്ലാദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത്. മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ശാന്തകുമാരിയമ്മ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി മോഹൻലാലിന് അനുശോചനം നേർന്നിരുന്നു.
NRI
കോഴിക്കോട്: സൗദി അറേബ്യയിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകൻ കൊട്ടിയം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് ചെറുകുളത്തിന്റെ (48) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.
മൂന്നു വർഷമായി ദമാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു.
നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നന്മ സൗദി കമ്മിറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും.
ഭാര്യ: സഫരിയ്യ. മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്. മാതാവ്: ആരിഫാ ബീവി.
Kerala
കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ പ്രമുഖർ ടൗൺഹാളിലെത്തി താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ നടത്തും. വിദേശത്തുള്ള മകൻ എത്തിയശേഷമാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനത്തിന് വെക്കും. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.40 ഓടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ ശക്തയായ വനിതാ നേതാവാണ് കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട അവർ മലബാറിൽ നിന്നുള്ള ആദ്യത്തെ മുസ്ലീം വനിതാ എംഎൽഎയാണ്.
NRI
കോട്ടയം: മേവട പുളിക്കൽ രജീഷ് മാത്യുവിന്റെ മകൾ സേറ മരിയ രജീഷ് (14) ഖത്തറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലാരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ.
അമ്മ ദീപ്തി രജീഷ് പയസ് മൗണ്ട് ഇളംബ്ലാശേരിൽ കുടുംബാംഗം. സഹോദരങ്ങൾ: മാത്യു, നോറ.